India - 2025
ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റിയുടെ സംസ്ഥാനതല ആഘോഷം നാളെ
സ്വന്തം ലേഖകന്‍ 01-04-2017 - Saturday
ചേർത്തല: ലോക സിഎൽസി ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ആഘോഷം നാളെ നടക്കും. ചേർത്തല ലിസ്യുനഗർ ചെറുപുഷ്പ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. കൊല്ലത്തുനിന്നു മാതാവിന്റെ തിരുസ്വരൂപവും അങ്കമാലിയിൽനിന്നു ദീപശിഖയും പള്ളിപ്പുറം പള്ളിയിൽനിന്നു പതാകയും തങ്കി പള്ളിയിൽനിന്നു ബൈബിളും ഉച്ചകഴിഞ്ഞു രണ്ടിനു ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തും. തുടർന്ന് മരിയൻ റാലി ആരംഭിക്കും.
വെെകുന്നേരം നാലിനു മാർ ജോസ് പുത്തൻവീട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിരൂപത സിഎൽസി പ്രൊമോട്ടർ ഫാ. തോമസ് മഴുവഞ്ചേരി ആമുഖപ്രഭാഷണം നടത്തും. സിഎൽസി സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യൻ അധ്യക്ഷനാകും. സംസ്ഥാന പ്രൊമോട്ടർ ഫാ. ജിയോ തെക്കിനിയത്ത് ലോക സിഎൽസി ദിനസന്ദേശവും ചേർത്തല ഫൊറോന ഡയറക്ടർ റവ. ഡോ. പോൾ വി. മാടൻ മുഖ്യപ്രഭാഷണവും നടത്തും. മാർച്ച് 25നാണ് ലോക സിഎൽസി ദിനമായി ആഗോള കത്തോലിക്ക സഭ ആഘോഷിച്ചത്.
