India - 2025
അംബേദ്കര്‍ ദേശീയ എക്സലന്‍സ് അവാര്‍ഡ് സിസ്റ്റര്‍ ഇന്നസെന്റ് അയ്യങ്കനാലിന്
സ്വന്തം ലേഖകന്‍ 20-04-2017 - Thursday
പയ്യാവൂർ: നിരാലംബരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം നടത്തുന്ന സിസ്റ്റർ ഇന്നസെന്റ് അയ്യങ്കാനാലിന് ബി. ആർ. അംബേദ്കർ ദേശീയ എക്സലൻസ് അവാർഡ്. എംഎസ്എംഐ സന്യാസിനി സഭയിലെ ക്രിസ്തു ജ്യോതി പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ഇന്നസെന്റ്. അംബേദ്കർ ജയന്തി ആഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് ഇന്നലെ സമ്മാനിച്ചു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്. അരിവാൾ രോഗികളായ ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ച് അവരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ സജീവ സാന്നിധ്യമായ സിസ്റ്റര്‍ ജപ്പാൻ-ഏഷ്യൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അലുമ്നി അംഗമാണ്.
