India - 2026
കൈയ്യേറ്റം അംഗീകരിക്കില്ല, എന്നാല്‍ കുരിശ് തകര്‍ത്തത് വേദനാജനകം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
സ്വന്തം ലേഖകന്‍ 22-04-2017 - Saturday
തൃശൂർ: സൂര്യനെല്ലിയിൽ ഭൂമി കൈയേറ്റം അംഗീകരിക്കുന്നില്ല, എന്നാൽ അതിന്റെ പേരിൽ കുരിശ് തകർത്തതു വിശ്വാസികളെ വേദനിപ്പിക്കുന്നതായെന്ന് സിബിസിഐ വൈസ് പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
ഭൂമികൈയേറ്റം സഭ അംഗീകരിക്കുന്നില്ല. ഭൂമി കൈയേറിയല്ല വിശ്വാസത്തിന്റെ അടയാളമായ കുരിശ് സ്ഥാപിക്കേണ്ടത്. കൈയേറിയ സ്ഥലത്താണു കുരിശ് സ്ഥാപിച്ചതെങ്കിൽ സർക്കാർ നടപടിയെടുക്കണം. വിശ്വാസികൾ ആദരിക്കുന്ന മതചിഹ്നമായ കുരിശിനെ പരസ്യമായി തകർക്കുകയും പിഴുതെറിയുകയും ചെയ്തതു മതവികാരം വ്രണപ്പെടുത്തുന്നതാണ്. ആർച്ച്ബിഷപ് പറഞ്ഞു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















