India - 2025

കാഞ്ഞിരപ്പള്ളി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി

സ്വന്തം ലേഖകന്‍ 13-05-2017 - Saturday

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത നാ​​ൽ​​പ​​തു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കിയതി​​ന്‍റെ റൂബി ജൂബിലി ആ​​ഘോഷം സമാപിച്ചു. രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ്പു​​ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഐ​​സ​​ന്‍​സ്റ്റാ​​റ്റ് രൂ​​പ​​ത​​യി​​ലെ ഫാ. ​​കാ​​ള്‍ ഹി​​ര്‍​ട്ട​​ന്‍​ഫെ​​ല്‍​ഡ​​ര്‍, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​ർ, രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ർ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.

സാ​​ക്ഷ്യ​​വും സേ​​വ​​ന​​വു​​മാ​​ണു ക്രൈ​​സ്ത​​വ​സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന അ​​ടി​​ത്ത​​റ​​യെ​​ന്ന് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ പറഞ്ഞു. ദൈ​​വോ​​ന്മു​​ഖ​​മാ​​യ ജീ​​വി​​ത​​വും പ​​ങ്കു​​വ​​യ്ക്കു​​ന്ന സ​​ഹ​​വ​​ർ​​ത്തി​​ത്വ​​വു​​മാ​​ണു ക്രി​​സ്തീ​​യ ജീ​​വി​​ത​​ത്തി​​ന്‍റെ കാ​​ത​​ൽ. ആ​​ധ്യാ​​ത്മി​​ക​​ത, സാ​​മൂ​​ഹി​​ക സേ​​വ​​നം, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി എ​​ല്ലാ രം​​ഗ​​ങ്ങ​​ളി​​ലും വ​​ലി​​യ വ​​ള​​ർ​​ച്ച രൂ​​പ​​ത സ്വ​​ന്ത​​മാ​​ക്കി. മ​​ല​​നാ​​ട് ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി, പീ​​രു​​മേ​​ട് ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഒ​​ട്ടേ​​റെ ജ​​ന​​ങ്ങ​​ൾ​​ക്കു ആ​​ശ്വാ​​സ​​വും സ​​ഹാ​​യ​​വും പ​​ക​​ർ​​ന്നു. രൂ​​പ​​ത​​യു​​ടെ തു​​ട​​ക്ക​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ൽ ഇ​​ട​​വ​​ക രൂ​​പ​​ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ന​​ൽ​​കി​​യ സ​​ഹാ​​യ​​ങ്ങ​​ൾ എ​​ക്കാ​​ല​​വും സ്മ​​ര​​ണീ​​യ​​മാ​​ണ്.‌ ബിഷപ്പ് പറഞ്ഞു.

മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ന​​ൽ​​കി​​യ ശ​​ക്ത​​മാ​​യ അ​​ടി​​ത്ത​​റ​​യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ സ​​മ​​ഗ്ര വ​​ള​​ർ​​ച്ച​​യ്ക്കും നേ​​ട്ട​​ങ്ങ​​ൾ​​ക്കും ചൈ​​ത​​ന്യം പ​​ക​​ർ​​ന്ന​​തെ​​ന്ന് അ​​ധ്യ​​ക്ഷ​​പ്ര​​സം​​ഗ​​ത്തി​​ൽ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ അ​​നു​​സ്മ​​രി​​ച്ചു. സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഐ​​സ​​ന്‍​സ്റ്റാ​​റ്റ് രൂ​​പ​​ത​​യി​​ലെ ഫാ. ​​കാ​​ള്‍ ഹി​​ര്‍​ട്ട​​ന്‍​ഫെ​​ല്‍​ഡ​​ര്‍, സി​​എം​​സി പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ജാ​​ന്‍​സി മ​​രി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


Related Articles »