India - 2025

കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​ക്ക് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ 26-05-2017 - Friday

കൊച്ചി: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ചെയർമാനായി ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറിയായി ചാർളിപോൾ, ജനറൽ ട്രഷററായി പ്രഫ. കെ.കെ. കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, പ്രഫ. തങ്കം ജേക്കബ് ഹിൽട്ടൻ ചാൾസ് -വൈസ് ചെയർമാൻമാർ, പ്രസാദ് കുരുവിള, ടി.എം. വർഗീസ്, പി.എച്ച്. ഷാജഹാൻ, എൻ.ഡി. പ്രേമചന്ദ്രൻ, മിനി ആന്‍റണി, ജയിംസ് കോറന്പേൽ-സെക്രട്ടറിമാർ എന്നിവരാണു മറ്റു ഭാരവാഹികൾ.

പാലാരിവട്ടം പിഒസിയിൽ ചേർന്ന സംസ്ഥാന വാർഷിക ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നുവർഷമാണു പ്രവർത്തന കാലാവധി. ജില്ലാതല സമിതികൾ ജൂണ്‍ 15 നുള്ളിൽ പുനഃസംഘടിപ്പിക്കും. ജൂണ്‍ 26ന് ആഗോള ലഹരിവിരുദ്ധ ദിനാചരണം കൊച്ചിയിൽ സംഘടിപ്പിക്കും.


Related Articles »