India - 2025
പൗരസ്ത്യ വിദ്യാപീഠത്തിൽ അൽമായർക്ക് വേണ്ടി ബൈബിൾ കോഴ്സ്
സ്വന്തം ലേഖകന് 31-05-2017 - Wednesday
കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ അല്മായർക്കുള്ള ബൈബിൾ പഠനക്ലാസ് ജൂൺ ഒൻപതിനും ( വൈകുന്നേരം ആറുമുതൽ എട്ടുവരെ) കഴിഞ്ഞവർഷം ആരംഭിച്ച ദ്വിവത്സര ദൈവശാസ്ത്ര കോഴ്സിന്റെ രണ്ടാംവർഷ ക്ലാസ് പത്തിനും(രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ) ആരംഭിക്കും. സഭാചരിത്ര പഠനക്ലാസ് ജൂലൈ മുതൽ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിൽ വൈകുന്നേരം 5.30 മുതൽ 7.30 വരെ നടക്കും.
പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസർമാർ നയിക്കുന്ന ഈ ക്ലാസുകളിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ ഫോണിൽ ( 9447112104, 0481-2578315) ബന്ധപ്പെടണമെന്നു പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അറിയിച്ചു. വെള്ളിയാഴ്ചകളിൽ നടക്കുന്ന ബൈബിൾ ക്ലാസിലും ശനിയാഴ്ചകളിൽ നടക്കുന്ന സഭാചരിത്രപഠന ക്ലാസിലും താത്പര്യമുള്ള ക്രൈസ്തവ വിശ്വാസികൾക്കു പങ്കെടുക്കാം.