India - 2025
ദൈവശാസ്ത്രജ്ഞര്‍ അജഗണത്തിന്റെ സ്വരം ശ്രവിക്കാന്‍ തയാറാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സ്വന്തം ലേഖകന്‍ 10-06-2017 - Saturday
കൊച്ചി: സഭയിലെ ദൈവശാസ്ത്രജ്ഞരും അജപാലകരും അജഗണങ്ങളുടെ സ്വരം ശ്രവിക്കാൻ തയാറാകണമെന്നു സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സഭയുടെ ദൈവശാസ്ത്രഫോറത്തിന്റെ അർധവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ബിഷപ്പ്. ഓരോ വിശ്വാസിയിലൂടെയും സംസാരിക്കുന്ന പരിശുദ്ധാത്മാസ്വരത്തിലാണു സഭ നേരിടുന്ന കാലികപ്രതിസന്ധികൾക്കുള്ള ഉത്തരം തേടേണ്ടതെന്നും മാർ കല്ലറങ്ങാട്ട് കൂട്ടിചേര്‍ത്തു.
സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി. സമ്മേളനത്തില്‍ "വിശ്വാസികളുടെ വിചാരങ്ങൾ സഭയുടെ ജീവിതത്തിൽ" എന്ന അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷന്റെ പ്രബോധനരേഖ ചർച്ച ചെയ്തു. സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ എക്സിക്യുട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളി, റവ. ഡോ. ഡെന്നീസ് കഴുതാടി എന്നിവർ പ്രസംഗിച്ചു.
