India - 2025
നിര്‍ധനര്‍ക്കായി 15 ഭവനങ്ങള്‍ തീര്‍ത്ത് അതിരമ്പുഴ ദേവാലയം
സ്വന്തം ലേഖകന്‍ 11-06-2017 - Sunday
അതിരമ്പുഴ: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം അവിസ്മരണീയമാക്കി അതിരമ്പുഴ ദേവാലയം. കരുണയുടെ വര്‍ഷത്തില്‍ ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ നിർധനർക്കായി 15 ഭവനങ്ങളാണ് ദേവാലയം ഒരുക്കിയിരിക്കുന്നത്. ഇന്ന് ഇടവക ദിനാചരണത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കാരുണ്യഭവനങ്ങളുടെ താക്കോൽദാനം നിർവഹിക്കും.
നേരത്തെ കരുണയുടെ വർഷത്തിൽ തന്നെയാണ് വലിയ പള്ളിയുടെ കൂദാശയും സുവർണ ജൂബിലിയും നടന്നത്. ഇതിനോട് അനുബന്ധിച്ച് 50 ഭവനരഹിതർക്കു വീടു നിർമിച്ചുനൽകണമെന്ന ആശയം മുന്നോട്ടുവച്ചതു ഇടവക വികാരി ഫാ.സിറിയക് കോട്ടയിലാണ്. ഒരു വർഷം 10 വീടുകൾ എന്ന നിലയിൽ അഞ്ചു വർഷംകൊണ്ടു പദ്ധതി പൂർത്തീകരിക്കാനാണു ഇടവക ലക്ഷ്യമിട്ടിരുന്നത്. ദൈവജനം തങ്ങളുടെ പണവും അദ്ധ്വാനവും ഒരുപോലെ പങ്കുവെച്ചപ്പോള്‍ ആദ്യ വർഷംതന്നെ 15 വീടുകളാണ് ഉയര്‍ന്നത്.
കാരുണ്യ കുടുക്കകളിൽ കുടുംബത്തിലെ ഓരോ അംഗങ്ങളും അനുദിനം നിക്ഷേപിച്ച ചെറിയ തുകകളാണു വീടുകളായി മാറിയത്. ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാനയോടെയാണ് ഇടവക ദിനാചരണം. സമ്മേളനത്തില്‍ ജോസ് കെ. മാണി എംപി, കെ.സുരേഷ് കുറുപ്പ് എംഎൽഎ, വികാരി ഫാ.സിറിയക് കോട്ടയിൽ തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്നു താക്കോല്‍ ദാനം നടക്കും.
