India - 2025

കുട്ടിക്കൂട്ടം പരിശീലന പരിപാടിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 18-06-2017 - Sunday

കോ​ട്ട​യം: സം​സ്ഥാ​ന ഐ​ടി അ​റ്റ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ടം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്ത​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി.

കേ​ര​ള​ത്തി​ൽ കൈ​സ്ത​വ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് ത​ങ്ങ​ളു​ടെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ളത്. പ്ര​സി​ഡ​ന്‍റ് വി.​വി. അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് യോ​ഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്.

ക്ഷേ​മ​കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ടോ​ണി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സാ​ജു അ​ല​ക്സ്, ഡേ​വി​സ് പു​ത്തൂ​ർ, ബേ​ബി പെ​രു​മാ​ലി, സൈ​ബി അ​ക്ക​ര, ഡേ​വി​സ് തു​ളു​വ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ വ​ട​ശേ​രി, രാ​ജീ​വ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


Related Articles »