News - 2025
ദിവ്യകാരുണ്യം ദൈവസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ: ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 19-06-2017 - Monday
വത്തിക്കാൻ സിറ്റി: ദൈവസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലാണ് ദിവ്യകാരുണ്യമെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (ജൂൺ 18) യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുന്നാളിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. പരസ്പര സ്നേഹത്തിലൂടെ യേശുവിനായി അദ്ധ്വാനിക്കാനുള്ള വിളിയാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്ന നാം ഏറ്റെടുത്തിരിക്കുന്നത്. വിദ്വേഷം, അസൂയ, പരദൂഷണം എന്നിവയിൽ നിന്നകന്ന് സ്നേഹത്തിൻ ജീവിക്കുന്നതിന്റെ ആനന്ദമാണ് വി.കുർബാനയിലുള്ള ജീവിതം. സഭയെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഒരു സമൂഹമായി വർത്തിക്കുവാനും ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വന്തം ശരീരം തന്നെ നല്കിയ ദൈവസ്നേഹത്തിന്റെ പ്രതീകമാണ് തിരുശരീരരക്തങ്ങളുടെ തിരുന്നാൾ. സൗഖ്യദായകമായ തിരുവോസ്തി ആന്തരിക മുറിവുകളെ ഉണക്കുന്നു. യേശുവിന്റെ വാക്കുകളുടേയും പ്രവർത്തികളുടേയും പ്രതീകവും പരിശുദ്ധാരൂപിയുടെ സാന്നിധ്യവുമായ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നാം ദൈവസ്നേഹത്താൽ നിറയും. യേശുവിന്റെ ശരീരത്തിൽ പങ്കു ചേർന്ന് ഏക ശരീരമായി തീരുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ.
വിമർശനങ്ങളെ അതിജീവിച്ചു സ്വാർത്ഥതയുടേതായ ആഗ്രഹങ്ങളെ മാറ്റി വച്ച് നമ്മുടെ ജീവിതത്തിലെ ദൈവസാന്നിധ്യമായി വിശുദ്ധ കുർബാനയെ സ്വീകരിക്കണം. മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേൽ ജനം, ദൈവത്തിന്റെ പരിപാലനയെ അനുസ്മരിച്ചതു പോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കരുതലിനെ കുറിച്ച് നാം കടപ്പെട്ടവരായിരിക്കണമെന്നും വിശ്വാസ വളർച്ചയ്ക്ക് അത് ഉപകരിക്കുമെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.
ഇന്നത്തെ കാലഘട്ടത്തിൽ കൃതൃജ്ഞതയോടെ ഓർക്കുന്നവർ വിളരമാണ്. നമ്മെ സഹായിച്ചവരെ ഒന്നും പരിഗണിക്കാതെ, മുന്നോട്ടുള്ള യാത്രയെങ്ങനെ ആനന്ദകരമാക്കാം എന്ന ചിന്തയിൽ ജീവിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. നൈമിഷിക സുഖങ്ങൾക്ക് മുൻതൂക്കം നൽകി നമ്മുടെ ജീവിത ലക്ഷ്യത്തെ മറന്നു പോകരുതെന്നും മാർപ്പാപ്പ ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യം അനുഭവിച്ച് ദൈവത്തെ ആരാധിക്കുകയും അവിടുന്ന് നല്കിയ ദാനങ്ങൾക്ക് നന്ദി പറയുകയും വേണം. സഭയോട് ചേർന്ന് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് മാർപാപ്പയുടെ സന്ദേശം സമാപിച്ചത്.
നേരത്തെ പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും റോമില്‍ ജൂണ്‍ 18 ഞായറാഴ്ചത്തേയ്ക്ക് മാറ്റിവെക്കുകയായിരിന്നു. പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആചരിക്കുന്ന പാരമ്പര്യമാണ് കൂടുതല്‍ ആളുകള്‍ തിരുനാളില്‍ പങ്കുചേരുന്നതിനു ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ചയിലേയ്ക്ക് മാറ്റിയത്. ഇന്നലെ ആയിരകണക്കിന് വിശ്വാസികളാണ് വത്തിക്കാനില്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയത്.
