India - 2026

വിളക്കന്നൂര്‍ ദിവ്യകാരുണ്യ അടയാള ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികാഘോഷം ഇന്നു മുതൽ

പ്രവാചകശബ്ദം 13-11-2025 - Thursday

നടുവിൽ: വിളക്കന്നൂർ ക്രിസ്‌തുരാജ തീർഥാടന പള്ളിയിൽ ക്രിസ്‌തുരാജന്റെ രാജത്വ തിരുനാൾ ശതാബ്‌ദി ആഘോഷവും ദിവ്യകാരുണ്യ അടയാള ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ ഒന്നാം വാർഷികവും ഇന്നു മുതൽ 23 വരെ നടക്കും. ദിവ്യകാരുണ്യ കൺവൻഷൻ, തിരുമുഖ നവനാൾ പ്രാർഥന, നൂറ്റൊന്ന് മണിക്കൂർ അഖണ്ഡ ആരാധന, രാജത്വ തിരുനാൾ ശതാബ്‌ദി റാലി, അഖില കേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ്, 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം, ദിവ്യകാരുണ്യ പ്രദക്ഷിണം, കലാസന്ധ്യ, ദിവ്യകാരുണ്യ ആത്മീയ പ്രഭാഷണങ്ങൾ, തിരുനാൾ സമ്മാനമായ സ്നേഹവീടിൻ്റെ താക്കോൽദാനം, സ്നേഹവിരുന്ന് എന്നിവയും നടക്കും.

13-ന് രാവിലെ ആറിന് നൂറ്റൊന്ന് മണിക്കൂർ അഖണ്ഡ ആരാധനയ്ക്ക് തുടക്കമാകും. വൈകീട്ട് മൂന്നിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കൊടിയേറ്റ് നിർവഹിക്കും. 13 മുതൽ 21 വരെ രാവിലെ 6.30, 10.30, ഉച്ചയ്ക്ക് 12.30, 3.30, ആറ് എന്നീ സമയങ്ങളിൽ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 15ന് ദിവ്യകാരുണ്യ അടയാള പ്രഖ്യാപന വാർഷിക ദിനാചരണം, 16-ന് രാവിലെ ഒൻപതിന് അഖില കേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ് മത്സരം ഉദ്ഘാടനം, 17, 18, 19 തീയതികളിൽ ദിവ്യകാരുണ്യ കൺവെൻഷൻ എന്നിവ നടക്കും.

19-നും 20-നും 'ദിവ്യപ്രകാശം' -ദിവ്യകാരുണ്യ പ്രേഷിതരായ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം ഉണ്ടായിരിക്കും. 21ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 22-ന് വൈകീട്ട് ഏഴിന് 'ഈശോയുടെ സ്വന്തം കാർലോ' - കലാസന്ധ്യയും അരങ്ങേറും.

സമാപന ദിനമായ 23ന് രാവിലെ 5.30, 7.30, 10.30, വൈകീട്ട് 3.30, 5.30, 7.30 എന്നീ സമയങ്ങളിൽ കുർബാനയുണ്ടാകും. രാവിലെ എട്ടിന് തലശ്ശേരി അതിരൂപത മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ നടുവിൽ, വെമ്മാണി, ഒടുവള്ളിത്തട്ട്, ഓർക്കയം എന്നിവിടങ്ങളിൽനിന്ന് ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിലേക്ക് രാജത്വ തിരുനാൾ വിശ്വാസ പ്രഘോഷണ റാലി നടക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍






Related Articles »