India - 2025
ദുക്റാന തിരുനാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവെക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
സ്വന്തം ലേഖകന്‍ 01-07-2017 - Saturday
കൊച്ചി: മാർത്തോമാ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ വളരെ പരിപാവനമായി ആഘോഷിക്കുന്ന ജൂലൈ മൂന്നിലെ ദുക്റാന തിരുനാള്‍ ദിനത്തില്‍ നടത്തുന്ന പിജി പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യവുമായി കെസിബിസി വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത്. തിരുനാൾ ദിനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പിജി പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവരായ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉളവാക്കുമെന്നതിനാൽ ഈ ദിനത്തിലെ പരീക്ഷകൾ മാററിവയ്ക്കണമെന്നു മാർ താഴത്ത് പ്രസ്താവനയിലൂടെയാണ് ആവശ്യപ്പെട്ടത്. എംജി യൂണിവേഴ്സിറ്റി കമ്യൂണിറ്റി, മാനേജുമെന്റ് ക്വോട്ട വിദ്യാർഥികളോട് വിവേചനം കാണിക്കുന്നതിനെതിരെയും ബിഷപ്പ് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
ഡിഗ്രി കോഴ്സിന് മാനേജ്മെന്റ് േേക്വാട്ടയിലോ കമ്യൂണിറ്റി േക്വാട്ടയിലോ അഡ്മിഷൻ എടുത്ത വിദ്യാർഥി, മെറിറ്റിൽ സെലക്്ഷൻ കിട്ടി അഡ്മിഷൻ എടുക്കാൻ വരുമ്പോൾ വീണ്ടും നേരത്തെ അടച്ച തുകയുടെ അത്രയും പണം അടയ്ക്കേണ്ടി വരുന്നു. വിദ്യാർഥികളോട് യൂണിവേഴ്സിറ്റി കാണിക്കുന്ന വഞ്ചനാപരമായ ഈ നടപടി എത്രയും വേഗം പിൻവലിക്കാനും ഇതുവരെ പിടിച്ചെടുത്ത തുക വിദ്യാർഥികൾക്ക് തിരിച്ചുനൽകാനും വൈസ് ചാൻസലർ നിർദേശം നൽകണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.