India - 2025
കത്തോലിക്ക അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ വേതനം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന് കമ്മിറ്റിയെ നിയോഗിച്ചു
സ്വന്തം ലേഖകന്‍ 09-08-2017 - Wednesday
കൊച്ചി: കേരളത്തിലെ കത്തോലിക്ക അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ സേവന, വേതന, ഫീസ് ഘടനകളെക്കുറിച്ചു പഠിക്കാൻ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കമ്മിറ്റിയെ നിയോഗിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുന്ന സ്കൂളുകളുടെ പ്രവർത്തനങ്ങളെ കാലഘട്ടത്തിന്റെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് കൂടുതൽ ശക്തിപ്പെടുത്തേണ്ടതും ഏകോപിപ്പിക്കേണ്ടതും ആവശ്യമാണെന്നു കമ്മീഷൻ വിളിച്ചുചേർത്ത സമ്മേളനം വിലയിരുത്തി. എല്ലാ സ്കൂളുകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനായി കാത്തലിക് അണ് എയ്ഡഡ് സ്കൂൾ മാനേജർമാരുടെ കണ്‍സോർഷ്യം രൂപീകരിക്കുമെന്ന് കെസിബിസി വ്യക്തമാക്കി.
