Events - 2025
യുഎഇയില്‍ 'എഫാത്താ- 2017' സെമിനാര്‍
ടിനോയ് മാനുവേല്‍ 24-08-2017 - Thursday
കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് യുഎഇ ജബൽ അലി സെന്‍റ് ഫ്രാന്‍സിസ് അസീസ്സി കത്തോലിക്ക ദേവാലയത്തില്‍ ''എഫാത്താ- 2017" സെമിനാര്‍ നടത്തുന്നു. നാളെ ( ആഗസ്റ്റ് 25) രാവിലെ 11.30 മുതല്‍ 5.30വരെയാണ് സെമിനാര്‍ നടക്കുക.
ഫാ. ജോണ്‍ പടിഞ്ഞക്കര, ഫാ. ബിജു പണിക്കപറമ്പില്‍, ബ്രദ. ജോളി ജോര്‍ജ്ജ് കാവാലം, സിസ്റ്റര്‍ ലിസ്സി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇടവക കരിസ്മാറ്റിക്ക് യൂത്ത് മിനിസ്റ്റ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സെമിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സാദരം ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾക്ക് : ജെറീഷ് തോമസ് (BCST കോർഡിനേറ്റർ): +971-55-1108545