India - 2025
ഓർത്തഡോക്‌സ് സഭയില്‍ രണ്ടു സഹായമെത്രാൻമാരെ കൂടി നിയമിച്ചു
സ്വന്തം ലേഖകന്‍ 20-09-2017 - Wednesday
കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയില്‍ രണ്ടു സഹായമെത്രാൻമാരെ കൂടി നിയമിച്ചു. മാവേലിക്കര ഭദ്രാസന സഹായമെത്രാനായി അലക്‌സിയോസ് മാർ യൗസേബിയേസിനെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന സഹായ മെത്രാനായി ഡോ. സഖറിയാസ് മാർ അപ്രേമിനേയുമാണ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചത്. നിയമനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ അടൂർ – കടമ്പനാട് ഭദ്രാസനാധിപനായിരുന്ന ഡോ. സഖറിയാസ് മാർ അപ്രേമിന് അധിക ചുമതലയാണു നൽകിയത്. ഇതുവരെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുകയായിരിന്നു അലക്‌സിയോസ് മാർ യൗസേബിയസ്. ഭരണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായാണു സഹായ മെത്രാപ്പൊലീത്തമാരുടെ നിയമനം.