India - 2025
കത്തോലിക്ക കോണ്‍ഗ്രസ് കരിദിനം ആചരിച്ചു
സ്വന്തം ലേഖകന്‍ 25-09-2017 - Monday
ചങ്ങനാശേരി: ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ച നടപടിയിലും പുതിയ മദ്യനയത്തിലും പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിദിനം ആചരിച്ചു. ചങ്ങനാശേരി അതിരൂപതയില്‍ നടന്ന കരിദിനാചരണം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
മദ്യമെന്ന മഹാ വിപത്തിനെതിരേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ബിഷപ്പ് പറഞ്ഞു. പ്രസിഡന്റ് ടോമി ഇളന്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, സംസ്ഥാന സെക്രട്ടറി സൈബി അക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി ജാന്‍സണ്‍ ജോസഫ് പ്രമേയം അവതരിപ്പിച്ചു.
