India - 2025
സുറിയാനി ഭാഷാപഠനശിബിരം ഒക്ടോബര്‍ 15ന്
സ്വന്തം ലേഖകന്‍ 29-09-2017 - Friday
കൊച്ചി: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ മാര്‍ വാലാഹ് സിറിയക് അക്കാഡമി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാപഠനശിബിരം നടത്തും. ഒക്ടോബര്‍ 15നു രാവിലെ ഒന്‍പതിന് തുടങ്ങുന്ന പഠനശിബിരം 18നു വൈകുന്നേരം നാലിന് സമാപിക്കും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപനദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണം ചെയ്യും. വൈദികര്‍, സമര്‍പ്പിതര്‍, ബ്രദര്‍മാര്‍, അല്‍മായര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു പഠനശിബിരത്തില്‍ പങ്കെടുക്കാം. സുറിയാനി ഭാഷയുടെ അക്ഷരമാലയിലും സുറിയാനി പുസ്തകങ്ങള്‍ വായിക്കുന്നതിലും ഗീതങ്ങളിലും പരിശീലനമുണ്ടാകും.
വിശദവിവരങ്ങള്‍ക്ക്:
ഡയറക്ടര്‍, മാര്‍ വാലാഹ് സിറിയക് അക്കാഡമി
ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍,
മൗണ്ട് സെന്റ് തോമസ്,
കാക്കനാട്, കൊച്ചി 682030
ഇ മെയില്‍: lrcmarwlah@gmail.com
ഫോണ്‍: 04842425727, 9497324768, 9446578800.
