India - 2025

കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍

സ്വന്തം ലേഖകന്‍ 22-10-2017 - Sunday

ആലപ്പുഴ: കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള കേരള ഹൈക്കോടതിവിധി സ്വാഗതാര്‍ഹമെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ പരിശീലനക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ കലാലയങ്ങളിലെത്തുന്നതു പഠിക്കാനാണെന്ന വസ്തുത നാം ഓര്‍ക്കണം. ന്യൂനപക്ഷങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷതവഹിച്ചു.നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കല്‍, ആലപ്പുഴ രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. രാജു കളത്തില്‍, സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, പി.പി. റിനോള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 32 രൂപതകളിലെ അധ്യാപക പ്രതിനിധികള്‍ പങ്കെടുത്തു.


Related Articles »