Events - 2025
സെഹിയോനിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന സ്പിരിച്വൽ ഷെയറിങ്, രോഗശാന്തി ശുശ്രൂഷകൾ നവംബർ 4ന്
ബാബു ജോസഫ് 01-11-2017 - Wednesday
ബർമിങ്‌ഹാം: നവസുവിശേഷവത്ക്കരണരംഗത്ത് ശക്‌തമായ സൗഖ്യത്തിന്റെയും വിടുതലിന്റെയും പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ട് യുകെ കേന്ദ്രമാക്കി വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്‌ട്രിയുടെ ഡയറക്ടറും പ്രമുഖ ആത്മീയ,രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന സ്പിരിച്വൽ ഷെയറിങ് , രോഗശാന്തി ശുശ്രൂഷകൾ നവംബർ 4 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.
പ്രായഭേദമന്യേ ഏവർക്കും വേണ്ടി നടത്തപ്പെടുന്ന ഈ ശുശ്രൂഷയിൽ ഓരോരുത്തർക്കും പ്രത്യേകമായി നടത്തുന്ന പ്രാർത്ഥനയിലും സ്പിരിച്വൽ ഷെയറിങിലും ഫാ.സോജി ഓലിക്കൽ പങ്കെടുക്കും.കുമ്പസാരിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.
ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്‌ട്രീസ് ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
അഡ്രസ്സ്:
ST.JERARD CATHOLIC CHURCH
2.RENFREW SQUARE
BIRMINGHAM
B35 6JT.
