India - 2025
സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മിക പ്രവണതകള്‍ക്കു എതിരെ ജാഗ്രത അത്യാവശ്യം: മാര്‍ പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 17-11-2017 - Friday
ചങ്ങനാശേരി: സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മിക പ്രവണതകള്‍, മൂല്യച്യുതി, നവമാധ്യമ ദുഃസ്വാധീനം, വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ ഇവയ്ക്കു എതിരേ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായി ഇവയെ നേരിടുവാന്‍ കര്‍മപരിപാടികള്‍ ആവിഷ്കരിക്കണമെന്നും മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ദൈവവിശ്വാസത്തിലും ധാര്‍മിക നിഷ്ഠകളിലും അടിയുറച്ച കുടുംബങ്ങള്‍ സമൂഹനിര്‍മ്മിതിക്ക് അത്യന്താപേക്ഷിതമാണെന്നും ബിഷപ്പ് പറഞ്ഞു.
പായിപ്പാട് ലൂര്‍ദ് മാതാ പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. സ്കറിയ ശ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. പിആര്‍ഒ ജോജി ചിറയില്‍, ജാഗ്രതാ സമിതി കോഓഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ചാക്കോ ആന്റണി, ഡെന്നീസ് ജോസഫ്, ഡേവിഡ് പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ജോബി പ്രാക്കുഴി, ടോം അറയ്ക്കപ്പറന്പില്‍, സിസ്റ്റര്‍ ഫിലോമേരി, ഷൈനി മുട്ടത്തേട്ട്, പി.കെ. മാത്യു, സേവ്യര്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്കി.