India - 2025

ഭൂമി ഇടപാട് പരിശോധിക്കുവാന്‍ സിനഡ് പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തി

സ്വന്തം ലേഖകന്‍ 10-01-2018 - Wednesday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനായി സീറോ മലബാര്‍ സഭാ സിനഡ് പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തി. വിഷയത്തെക്കുറിച്ചു പഠിക്കാനും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ കമ്മിറ്റിയെയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സിനഡ് 13നു സമാപിക്കും.

More Archives >>

Page 1 of 128