India - 2025

സഭയിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 21-03-2018 - Wednesday

ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്കു വലിച്ചിഴയ്ക്കരുതെന്ന് സിബിസിഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. സീറോ മലബാര്‍ സഭയിലെ ഭൂമി വിഷയത്തില്‍ പ്രതികരിക്കുകയായിരിന്നു അദ്ദേഹം. സ്വയംഭരണാധികാരമുള്ള സഭ ആയതിനാല്‍ സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങളില്‍ സിബിസിഐ ഇടപെടില്ലായെന്നും രാജ്യത്തെ നിയമ സംവിധാനവും സഭാപരമായ കാര്യങ്ങളില്‍ കാനന്‍ നിയമവും ഉള്ളതിനാല്‍ ചര്‍ച്ച് ആക്ടോ മറ്റേതെങ്കിലും സര്‍ക്കാര്‍ നിയമമോ വേണമെന്ന നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും ഭരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണം. ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. സഭയ്ക്കകത്തെ കാര്യങ്ങള്‍ വീട്ടിനുള്ളില്‍ പരിഹരിക്കണം. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. കാനന്‍ നിയമത്തിലും അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിബിസിഐയുടെ മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവും മാര്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിശദീകരിച്ചു.

More Archives >>

Page 1 of 148