India - 2025

ദളിത് കത്തോലിക്കാ മഹാജനസഭ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 20-03-2018 - Tuesday

ചങ്ങനാശേരി: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) ചങ്ങനാശേരി അതിരൂപത പ്രസിഡന്റായി ജയിസ് ഇലവുങ്കലിനെ വീണ്ടും തെരഞ്ഞെടുത്തു. സിജോ ജേക്കബ് (വൈസ്പ്രസിഡന്റ്), മാത്യു ജോസഫ് (ജനറല്‍ സെക്രട്ടറി), ജെസി ജോണ്‍ (ജോയിന്റ് സെക്രട്ടറി), പി.ഡി. ജോസഫ് (ട്രഷറര്‍), ജോണ്‍ ചാക്കോ (ഓര്‍ഗനൈസര്‍), മിനിറോയി, ത്രേസ്യാമ്മ ജോസഫ്, ലെനിന്‍ ജോസഫ്, ജോസ് കാവിലിക്കര, റോബി ആന്റണി, ജോയി മാത്യു, മറിയാമ്മ ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ് ( കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സന്ദേശനിലയം ഹാളില്‍ കൂടിയ തെരഞ്ഞെടുപ്പ് സെമിനാര്‍ വികാരി ജനറാള്‍ മോണ്‍ ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറി എന്‍.ഡി സെലിന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.


Related Articles »