India - 2026
ദളിത് ക്രൈസ്തവരുടെ ഭരണഘടന അവകാശം നിഷേധിക്കുന്നത് ഖേദകരം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
പ്രവാചകശബ്ദം 15-06-2026 - Monday
പത്തനംതിട്ട: ദളിത് ക്രൈസ്തവരുടെ ഭരണഘടനാ അവകാശം നിഷേധിക്കുന്നത് ഖേദകരമാണെന്ന് കെസിബിസി എ സ് സി, എസ്ടി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം. ഡിസിഎംഎസ് സംസ്ഥാന സമിതിയുടെ സത്യപ്രതിജ്ഞയും പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതു മതം സ്വീകരിക്കാനും, അങ്ങനെ സ്വീകരിച്ചതിൻ്റെ പേരിൽ ഒരു വിവേചനവും പൗരനോട് കാണിക്കാൻ പാടില്ലായെന്ന് ഉറപ്പും നൽകുന്ന രാജ്യത്താണ് 1950 മുതൽ ദളിത് ക്രൈസ്തവർ വിവേചനം നേരിടുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. എറണാകുളം പിഒസിയിൽ നടന്ന യോഗത്തിൽ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ പ്രഭാഷണം നടത്തി. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കൂറ്റ്, ഡോ. ജോസുകുട്ടി ഒഴുകേൽ, വി.സി. ജോർജ് കുട്ടി, ജോയി മാത്യു പാലാ, ബീന ജേക്കബ് കാഞ്ഞിരപ്പള്ളി, സിജി മോൾ, ഫാ. മൈക്കിൾ പുളിക്കൻ, ഡോ. സിജോ ജേക്കബ്, ജോയി കൂനാനിക്കൽ, വിജയൻ പാറശാല, ത്രേസ്യാമ്മ, ജെയിംസ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.

















