Events - 2025
വിഗണിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന നോമ്പുകാല ധ്യാനം 24 മുതൽ; അനുഗ്രഹ സാന്നിധ്യമായി മാർ സ്രാമ്പിക്കലും
ബാബു ജോസഫ് 22-03-2018 - Thursday
വിഗൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്ററും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് , സെഹിയോൻ യൂറോപ്പ് എന്നിവയുടെ ഡയറക്ടറും പ്രശസ്‌ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 24,25 (ശനി, ഞായർ )തീയതികളിൽ വിഗണിൽ വച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ രണ്ടുദിവസത്തെ ധ്യാനത്തിന്റെ സമാപനശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വലിയ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാനത്തിൽ സെഹിയോൻ യുകെ യുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കായുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
24ന് ശനിയാഴ്ച്ച വൈകിട്ട് 4മണിമുതൽ രാത്രി 9വരെയാണ് ധ്യാനം. 25 ന് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ ആരംഭിക്കുന്ന ധ്യാനത്തിൽ വൈകിട്ട് 5 മണിയോടുകൂടി മാർ.സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയും തുടർന്ന് ഓശാന ഞായർ തിരുക്കർമ്മങ്ങളും നടക്കും. വലിയ നോമ്പിനൊരുക്കമായുള്ള വാർഷികധ്യാനത്തിൽ പങ്കെടുത്ത് ജീവിത വിശുദ്ധിയും നവീകരണവും പ്രാപിക്കുവാൻ വിഗൺ കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിൻ റവ. ഫാ.ജിനോ അരീക്കാട്ട് MCBS യേശുനാമത്തിൽ മുഴുവനാളുകളെയും ക്ഷണിക്കുന്നു.
സ്ഥലം:
ST.MARYS HALL
STANDISH GATE
WIGAN WN11 XL
കൂടുതൽ വിവരങ്ങൾക്ക്:
സജി 07500521919
റീന 07932645209.
