India - 2025
കെസിബിസി വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം
സ്വന്തം ലേഖകന്‍ 14-04-2018 - Saturday
കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. വെബ്‌സൈറ്റില്‍ കേരളത്തിലെ വിശുദ്ധരുടെ ചിത്രങ്ങള്‍ നല്‍കിയിരിക്കുന്ന പേജില്‍ മാറ്റങ്ങള്‍ വരുത്തിയ നുഴുഞ്ഞുകയറ്റക്കാര്‍ ഇംഗ്ലീഷില്‍ മിഷാല്‍ എന്ന പേര് ഈ പേജില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണു വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ചു പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു. വെബ്‌സൈറ്റിന്റെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രിയോടെ വെബ്സൈറ്റ് പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.