India - 2025
ബ്രദര്‍ ജേക്കബ് വട്ടച്ചിറയുടെ മൃതസംസ്ക്കാരം നാളെ
സ്വന്തം ലേഖകന്‍ 10-04-2018 - Tuesday
ചേര്‍ത്തല: കഴിഞ്ഞ ദിവസം അന്തരിച്ച മിഷ്ണറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലെസ് (എംഎസ്എഫ്എസ്) സഭാംഗവും പ്രമുഖ വാസ്തുശില്പിയുമായ ബ്രദര്‍ ജേക്കബ് വട്ടച്ചിറയുടെ മൃതസംസ്ക്കാരം നാളെ രാവിലെ ഒമ്പതിനു സഭാ ആസ്ഥാനത്ത് വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. വിശ്രമജീവിതത്തിലായിരുന്ന ബ്രദര്‍ ജേക്കബ് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെ സഭാ ആസ്ഥാനമായ വിശാഖപട്ടണം സ്റ്റെല്ലാ മാരീസിലാണ് നിര്യാതനായത്.
മികച്ച വാസ്തുശില്പി ആയി പേരെടുത്ത ബ്ര. ജേക്കബ് പതിമൂന്നു സംസ്ഥാനങ്ങളിലായി സഭയ്ക്കും സമൂഹത്തിനും എണ്ണൂറോളം സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. നാളെ രാവിലെ 11ന് മാതൃദേവാലയമായ ചേര്‍ത്തല കോക്കമംഗലം മാര്‍ത്തോമ്മാ പള്ളിയിലും അനുസ്മരണ പ്രാര്‍ത്ഥന നടക്കും. ചേര്‍ത്തല കോക്കമംഗലം വട്ടച്ചിറ പരേതരായ തോമസ് കത്രീന ദമ്പതികളുടെ മകനാണ്.
