India - 2025

മോൺ. പോൾ മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3ന്‌

സ്വന്തം ലേഖകന്‍ 21-04-2018 - Saturday

കൊല്ലം: കൊല്ലം രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്‌ നടക്കും. രൂപതാ കാര്യാലയത്തിൽ ബിഷപ്പ് ഡോ. സ്റ്റാൻലി റോമന്റെ അധ്യക്ഷതയിൽ കൂടിയ വൈദീക യോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്. മെത്രാഭിഷേക ചടങ്ങ്‌ ഹരിത ചട്ടങ്ങൾ പാലിച്ച്‌ ലളിതമായ രീതിയിൽ മതിയെന്ന്‌ നിയുക്‌ത മെത്രാൻ അഭ്യർത്ഥിച്ചു.

നാളെ ഉച്ച തിരിഞ്ഞ്‌ കർമ്മലറാണി ട്രെയിനിംഗ്‌ കോളേജിൽ വൈദികരുടെയും സന്യാസിനികളുടെയും വിവിധ ശുശ്രൂഷ സമിതികളുടെയും കൂട്ടായ്‌മ വിളിച്ചുചേർത്തിട്ടുണ്ട്. മെത്രാഭിഷേക ചടങ്ങുകളുടെ ക്രമികരണം അന്തിമമായി ഈ കൂട്ടായ്മയിൽ രൂപപ്പെടുത്തും. തുടർന്ന്‌ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന്‌ വിവിധ കമ്മറ്റികളും രൂപികരിക്കും.

More Archives >>

Page 1 of 155