Events - 2025
ഗ്രേറ്റ് ബ്രിട്ടൺ ആത്മീയ നിറവിലേക്ക്; മെയ് മാസ വണക്കത്തിൽ നാളെ എബ്‌ളൈസും ഏവൈക്ക് മാഞ്ചെസ്റ്ററും
ബാബു ജോസഫ് 04-05-2018 - Friday
നവസുവിശേഷവത്ക്കരണത്തിന്റെ ചരിത്ര നിമിഷങ്ങൾക്ക് കാതോർത്ത് മാഞ്ചസ്റ്റർ .നാളെ മെയ് 5 ശനിയാഴ്ച്ച എവൈക്ക് മാഞ്ചസ്റ്റർ , എബ്ലൈസ് കൺവെൻഷനുകൾക്കായി അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി .കൺവെൻഷന് എത്തുന്ന എല്ലാവർക്കുമായി സംഘാടകരായ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസിന്റെ പ്രധാന അറിയിപ്പുകൾ ,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ;
മെയ് 5ന് ഫാ സോജി ഓലിക്കൽ നയിക്കുന്ന Awake Manchester convention എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:
1. രാവിലെ 9മണിയ്ക്ക് ആരംഭിക്കുന്ന കൺവെൻഷൻ 2 മണി ക്കും ,ശേഷം 3 .30ക്ക് തുടങ്ങുന്ന മ്യൂസിക്കൽ concert 7 .30 ക്കും സമാപിക്കും
2.കൺവെൻഷൻ ന് കുട്ടികൾക്കായി Separate സെഷൻ ഉണ്ടായിരിക്കുന്നതാണ് .
3. കൺവെൻഷൻ സെന്ററിനോടു ചേർന്ന് കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.(pay parking )
4.കൺവെൻഷൻ സെന്ററിൽ parking നും മറ്റു മായി വോളണ്ടിയേഴ്‌സ് സഹായത്തിനുണ്ടായിരിക്കും .
5. parkingനായി ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുന്നവർ വിൻസ് ജോസഫിനെയോ ബിജു തെറ്റയിലിനേയോ contact ചെയേണ്ടതാണ് .
Vince Joseph-07877852815
Biju Thettayil-07552 619142.
6. കൺവെൻഷൻ ദിവസംAudacious church ക്രമീകരിക്കുന്ന Food Stall-ൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും
7.കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം .
8.Train നിൽ വരുന്നവർ സാൽഫോർഡ് സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ കൺവെൻഷൻ സെന്ററിൽ എത്തുന്നതായിരിക്കും .
9.Ablaze musical concert ലേക്ക് പാസ്സ് എടുക്കുവാൻ സാധിക്കാത്തവർക്ക് കൺവെൻഷൻ സ്ഥലത്തിന്റെ കൗണ്ടറിൽ നിന്നും പാസ്സ് ലഭിക്കുന്നതാണ് .
10. കൺവെൻഷൻ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ അറിയാൻ രാജു ചെറിയാനെയോ ക്ലമെൻസ് നീലങ്കാവിലിനെയോ contact ചെയ്താൽ മതിയാകും
രാജു ചെറിയാൻ 07443 630066. ക്ലെമെൻസ് 07949 499454
12. കൺവെൻഷൻ നടക്കുന്ന സ്ഥല ത്തിന്റെ address-
Audacious Church
Trinity Way
Salford
M3 7Bd.
പുതുതലമുറയുടെ അഭിരുചിയെ യഥാർത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം നാളെ മെയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും.
പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ.ഫാ.സോജി ഓലിക്കൽ നയിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാൾക്ക് 10പൗണ്ട് എന്നനിരക്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.
ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആൻഡ് വർഷിപ് , ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്‌ട്രീസും. മെയ 5 ന് ശനിയാഴ്ച നടക്കുന്ന കൺവെൻഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
എബ്ലേസ് ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നമ്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ക്ലമൻസ് നീലങ്കാവിൽ 07949 499454
രാജു ആന്റണി 07912 217960
അഡ്രസ്സ്:
AUDACIOUS CHURCH
TRINITY WAY
SALFORD
MANCHESTER M3 7 BD