India - 2025

"ക്ഷേത്രം ഇവിടെ പണിയും"; സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലില്‍ വര്‍ഗ്ഗീയ ചുവരെഴുത്ത്

സ്വന്തം ലേഖകന്‍ 06-05-2018 - Sunday

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലില്‍ വര്‍ഗീയവിദ്വേഷം പരത്തുന്ന ചുവരെഴുത്തുകള്‍. പ്രധാന വാതിലിലും പുറത്തുള്ള കുരിശിലുമാണ് വിവാദ എഴുത്തുകള്‍. മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലില്‍ എഴുതിയത്. ഇതുകൂടെ കുരിശിനെ അപമാനിച്ചുകൊണ്ടും ചുവരെഴുത്തുണ്ട്. കുരിശില്‍ ഓം ചിഹ്നത്തിനൊപ്പം ഐ ആം ഗോയിംഗ് ടു ഹെല്‍ (ഞാന്‍ നരകത്തിലേക്കു പോകുന്നു) എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീട് കോളേജ് അധികൃതര്‍ എഴുത്ത് മായ്ച്ചു കളഞ്ഞു.

സെന്റ് സ്റ്റീഫന്സ്‍ കോളേജിന്റെ കാന്പസിനകത്തു ഇത്തരത്തിലൊരു വിവാദ എഴുത്ത് പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് എന്‍എസ്യൂഐ വക്താവ് നീരജ് മിശ്ര പറഞ്ഞു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി ഉടന്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഭരത് കുമാര്‍ ആവ ശ്യപ്പെട്ടു. കര്‍ശന നടപടി വേണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍ സില്‍ അംഗം രാജേഷ് കുമാറും പറഞ്ഞു. വെള്ളിയാഴ്ചയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

More Archives >>

Page 1 of 159