India - 2025

തൃശൂര്‍ അതിരൂപത അസംബ്ലി; അഞ്ചു വ്യത്യസ്ത വിഷയങ്ങളില്‍ പഠനവും ചര്‍ച്ചകളും

സ്വന്തം ലേഖകന്‍ 17-05-2018 - Thursday

തൃശൂര്‍: തൃശൂര്‍ അതിരൂപത അസംബ്ലി രണ്ടാം ദിനത്തില്‍ അഞ്ചു വ്യത്യസ്ത വിഷയങ്ങളില്‍ പഠനവും ചര്‍ച്ചകളും നടന്നു. വിശ്വാസ ജീവിതം- വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും, കുടുംബവും പ്രാര്‍ത്ഥന ജീവിതവും, ദൈവവിളി, യുവജനപ്രേഷിതത്വം, കുടുംബം രൂപീകരണവും വളര്‍ച്ചയും എന്നീ വിഷയങ്ങള്‍ യഥാക്രമം ഫാ. ജോസ് തെക്കേക്കര, സിസ്റ്റര്‍ ടീന എസ്‌കെഡി, പ്രഫ. എലിസബത്ത് മാത്യു, ജസ്റ്റിന്‍ എന്നിവര്‍ അവതരിപ്പിച്ചു. വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളും, ഭേദഗതികളും അസംബ്ലി അംഗങ്ങള്‍ നിര്‍ദേശിച്ചു.

ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. സാജന്‍ പിണ്ടിയാന്‍, സിസ്റ്റര്‍ സോഫിയ സിഎസ്എസ്, ഫാ. മേജോ മരോട്ടിക്കല്‍, ഡോ. ഇഗ്‌നേഷ്യസ് ആന്റണി എന്നിവര്‍ മോഡറേറ്റര്‍മാരായി. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് രണ്ടാംദിനം ആരംഭിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് കോന്പാറ, മോണ്‍. തോമസ് കാക്കശേരി തുടങ്ങി വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്ന 166 പേരാണ് ത്രിദിന അസംബ്ലിയില്‍ പങ്കെടുക്കുന്നത്.

More Archives >>

Page 1 of 162