Faith And Reason - 2025
ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി സ്ഥാനമുപേക്ഷിക്കുവാന്‍ തയാര്‍: നൈജീരിയന്‍ വൈസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 21-05-2018 - Monday
അബൂജ: ക്രൈസ്തവ വിശ്വാസത്തിനായി വൈസ് പ്രസിഡന്റ് പദവി വരെ ഉപേക്ഷിക്കുവാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചുകൊണ്ട് നൈജീരിയന്‍ ഉപ രാഷ്ട്രപതി യെമി ഒസിന്‍ബാജോ. നൈജീരിയയുടെ മധ്യഭാഗത്തുള്ള ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മാകുര്‍ഡിയിലെ ഗവണ്‍മെന്റ് ഹൗസില്‍ ബെന്യു സ്റ്റേക്ക്ഹോള്‍ഡേഴ്സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വിശ്വസിക്കുന്ന ദൈവത്തിനല്ലാതെ തന്റെ വിധി നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“മാമ്മോദീസായിലൂടെ ക്രിസ്ത്യാനിയായവനാണ് ഞാന്‍. ഞാന്‍ സേവിക്കുന്ന ദൈവത്തിനല്ലാതെ മറ്റാര്‍ക്കും എന്റെ വിധി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. അഭിവന്ദ്യനായ മെത്രാന്‍ ആവേന്യാ പറഞ്ഞതു പോലെ ഞാനും ഒരു രാഷ്ട്രീയക്കാരനല്ല, വാസ്തവത്തില്‍ ഞാനും ഒരു പുരോഹിതനാണ്. അതുപോലെതന്നെ ഒരു ക്രിസ്ത്യാനിയും, ക്രിസ്തുവിലൂടെ വീണ്ടും ജനിച്ചിരിക്കുന്നവന്‍”. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കൊല്ലപ്പെടുന്നതിനെ ന്യായീകരിക്കുവാന്‍ ഒരാള്‍ക്കെങ്ങിനെ സാധിക്കുമെന്നും ഒസിന്‍ബാജോ ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ നിന്നും കുറ്റവിമുക്തനായി നിയമത്തെ അറിയുന്നവനെപോലെയും, നീതിക്ക് വേണ്ടി നിലകൊള്ളുന്നവനെ പോലെയും രാജ്യത്തെ സേവിക്കുവാന്‍ ഗ്ബോകോ കത്തോലിക്കാ രൂപതയുടെ മെത്രാനായ വില്യംസ് ആവേന്യാ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണമാണ് അദ്ദേഹം തന്റെ വിശ്വാസം ഏറ്റു പറഞ്ഞിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുന്നതില്‍ ആശങ്കയുണ്ടെന്നും അസഹിഷ്ണുതയ്ക്കെതിരെ രാജ്യം ഒറ്റകെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരിന്നു.
