India - 2025

മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിനെ മല്പാനേറ്റായി ഉയര്‍ത്തി

സ്വന്തം ലേഖകന്‍ 23-05-2018 - Wednesday

കോട്ടയം: മല്പാന്‍ മാത്യു വെള്ളാനിക്കലച്ചന്റെ വസതിയായ, മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിനെ ചങ്ങനാശേരി അതിരൂപതയുടെ മല്പാനേറ്റ് ആയി ഉയര്‍ത്തി. അതിരൂപതാദിനാഘോഷത്തില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഈ പ്രഖ്യാപനം നടത്തിയത്. മാര്‍ സ്ലീവാ മല്പാനേറ്റ് എന്നായിരിക്കും അറിയപ്പെടുക.

പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യത്തിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും ഊന്നല്‍ കൊടുത്തു സഭാത്മകമായ തുടര്‍ പരിശീലനം വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും നല്കുക എന്നതാണ് ഈ മല്പാനേറ്റിന്റെ ലക്ഷ്യം. മാര്ത്തോമമ്മാ ക്രിസ്ത്യാനികളുടെ പൈതൃകത്തില്‍പ്പെട്ട വൈദിക പരിശീലന കേന്ദ്രമായിരുന്നു മല്പാനേറ്റ്.

More Archives >>

Page 1 of 163