India - 2025

മോണ്‍. പോള്‍ മുല്ലശേരിയുടെ മെത്രാഭിഷേകത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

കൊല്ലം: കൊല്ലം രൂപത നിയുക്ത മെത്രാന്‍ മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകത്തോടനുബന്ധിച്ച് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മീഷന്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് സെബാസ്റ്റ്യന്‍ അറിയിച്ചു.രൂപതയിലെ 126 ഇടവകകളിലും 2016 സ്ഥാപനങ്ങളിലുമായി 25000 ഫലവൃക്ഷ, ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുകയും അവ പരിപാലിക്കുന്നതിനുവേണ്ട കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. ഫലവൃക്ഷ ഔഷധ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം 23ന് രാവിലെ 9.30ന് വാടി സെന്റ് ആന്റണീസ് ദേവാലയത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും.

മനുഷ്യ ജീവന്റെ സംരക്ഷകരാണ് യഥാര്‍ഥ ദൈവ വിശ്വാസികളെന്ന് ലോകത്തെ ഓര്‍മപ്പെടുത്താന്‍ രൂപതയിലെ മുഴുവന്‍ ഇടവകകളിലുമായി യുവാതി യുവാക്കളെ കോര്‍ത്തിണക്കി രക്തദാന സേന രൂപീകരിക്കും. ഇതിന്റെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കും. രൂപതാതല ഉദ്ഘാടനം 26ന് രൂപതാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 27ന് ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ കൊല്ലം കണ്‍ട്രോള്‍ റൂം പോലീസിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുവതി യുവാക്കള്‍ക്ക് ട്രെയിനിംഗ് നല്‍കും. 29ന് രൂപതാ ആസ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടനയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും രൂപത ലീഗല്‍ ഫോറത്തിന്റെ ഉദ്ഘാടനവും നടക്കും. മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്‌ ആണ് നടക്കുക.


Related Articles »