India - 2025

മിഷ്ണറി സന്യാസ സഭകളുടെ സ്ഥാപകന്‍ റവ.ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി

സ്വന്തം ലേഖകന്‍ 29-06-2018 - Friday

പാലാ: ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ്, സിസ്‌റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷ്ണറീസ് ഓഫ് കംപാഷന്‍ എന്നീ സന്യാസ സഭകളുടെ സ്ഥാപകന്‍ റവ.ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി. ആന്ധ്രപ്രദേശിലെ ഏലൂരില്‍ ഇന്നലെയാണ് മരണം. 77 വയസ്സായിരിന്നു.പാലാ മരങ്ങാട്ടുപിളളി പാലയ്ക്കാട്ടുമല കൈമ്ലേട്ട് പരേതരായ കുര്യാക്കോസ് കുടക്കച്ചിറ അന്തീനാട്ട് അന്നമ്മ ദന്പതികളുടെ മകനാണ്.

ചെന്നൈ പൂനമല്ലി സെമിനാരിയിലെ വൈദിക പഠനത്തിന് ശേഷം 1966ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിജയവാഡ, എലുരു രൂപതകളിലായിരുന്നു മിഷന്‍ പ്രവര്‍ത്തനം. പിന്നീട് മൂന്നു സന്യാസ സഭകള്‍ സ്ഥാപിക്കുകയായിരിന്നു. സംസ്‌കാരം നാളെ വൈകീട്ട് മൂന്നിന് എലൂരിലെ വില്‍ മിഷനറീസ് ഓഫ് കംപാഷന്‍ സഭയുടെ അധീനതയിലുള്ള ഗുഡ് സമരിറ്റന്‍ കാന്‍സര്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ചാപ്പലില്‍ നടക്കും.

More Archives >>

Page 1 of 173