India - 2025

ഫാ. ആന്റണി നിരപ്പേലിന് അവാര്‍ഡ് സമ്മാനിച്ചു

സ്വന്തം ലേഖകന്‍ 03-07-2018 - Tuesday

കാഞ്ഞിരപ്പള്ളി: ഫ്യൂച്ചര്‍ കേരള എഡ്യൂക്കേഷല്‍ എക്സലന്‍സ് അവാര്‍ഡ് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജുകളുടെ ഡയറക്ടര്‍ റവ.ഡോ. ആന്റണി നിരപ്പേലിന് ഗവര്‍ണര്‍ പി. സദാശിവം സമ്മാനിച്ചു. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന റവ.ഡോ. ആന്റണി നിരപ്പേലിന്റെ ത്യാഗോജ്വലമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

എറണാകുളം ക്രൗണ്‍ പ്ലാസ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവിലാണ് അവാര്‍ഡ് സമ്മാനിച്ചത്. യോഗത്തില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ ഡോ. ദെബാശിഷ് ചാറ്റര്‍ജി, പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

More Archives >>

Page 1 of 174