India - 2025

അവശരെ സംരക്ഷിക്കുന്നത് ദൈവീകം: ഡോ. തോമസ് മാര്‍ കൂറിലോസ്

സ്വന്തം ലേഖകന്‍ 01-07-2018 - Sunday

കോട്ടയം: അവശരെയും ആലംബഹീനരെയും സഹായിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നത് ദൈവികമാണെന്നും സ്‌നേഹഭവന്‍ നന്മയുടെ പ്രതീകമാണെന്നും തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്. തിരുവല്ല അതിരൂപതയുടെ പുത്തനങ്ങാടി സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനോടു ചേര്‍ന്നുള്ള തെയോഫിലോസ് സ്‌നേഹഭവന്റെ എട്ടാമതു വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തോമസ് മാര്‍ കൂറിലോസ്. സമൂഹത്തിനു നന്മ ചെയ്യുന്ന കാര്യത്തില്‍ മലങ്കര കത്തോലിക്ക സഭ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി പാസ്റ്ററല്‍ സെന്ററിലെ നവീകരണം പൂര്‍ത്തിയാക്കിയ ചാപ്പലിന്റെ കൂദാശ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിച്ചു. വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനംചെയ്തു. സ്‌നേഹഭവനില്‍ കഴിയുന്ന അന്തേവാസികളെ വീടുകളിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും വീടുകളില്‍ അവര്‍ക്കു നല്ല വിശ്രമജീവിതം നയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം, തിരുവല്ല അതിരൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ താഴമണ്‍, എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന, ഡോ. വിവിഷ് തോമസ്, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.റെജി വര്‍ഗീസ് മനയ്ക്കലേട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു വെട്ടിയോടിത്തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 173