India - 2025

ഹൊസൂർ രൂപതയില്‍ ദുക്റാന തിരുനാൾ നാളെ

സ്വന്തം ലേഖകന്‍ 07-07-2018 - Saturday

ചെന്നൈ: സീറോ മലബാർ സഭ ഹൊസൂർ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാളെ സാന്തോം സിഎസ്ഐ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഡെഫിൽ നടക്കും. രാവിലെ 10.30നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഹൊസൂർ രൂപതാധ്യക്ഷൻ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ സഹകാർമ്മികത്വം വഹിക്കും. 12നു നൊവേന, ലദീത്ത്, രൂപം എഴുന്നള്ളിപ്പ്. 12.30നു സ്നേഹവിരുന്ന് എന്നിവയും നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഇന്നു (ശനി) വൈകിട്ട് 6.30നു സാന്തോം സെന്റ് റീത്താസ് ചാപ്പലിൽ പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുർബാനയും നൊവേനയും നടക്കും. തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ വികാരി ജനറൽ മോൺ. ജോസ് ഇരുമ്പൻ, വികാരി ജനറൽ മോൺ. വർഗീസ് പെരേപ്പാടൻ, ഫാ. റിന്റോ തെക്കിനേത്ത് എന്നിവരും ജേക്കബ് ചക്കാത്തറ, ജോമി ജോസഫ്,ബെന്നി തോമസ്, ജോളി ജോസഫ് തുടങ്ങീ അല്‍മായ പ്രതിനിധികളും നേതൃത്വം നൽകും.

More Archives >>

Page 1 of 175