Faith And Reason - 2025
“ദൈവത്തിന് മഹത്വം” : ലോക വെല്‍ട്ടര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ശേഷം മാനി പക്വിയാവോ
സ്വന്തം ലേഖകന്‍ 17-07-2018 - Tuesday
ക്വാലലംപൂര്‍: ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടം നേടിയതില്‍ ദൈവത്തിന് മഹത്വം അര്‍പ്പിച്ച് പ്രൊഫഷണല്‍ ബോക്സറും ഫിലിപ്പീന്‍സിലെ സെനറ്ററുമായ മാനി പക്വിയാവോ. ദൈവത്തിനു മഹത്വമുണ്ടാകട്ടെയെന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നുമാണ് വിജയത്തിന് ശേഷം മാനി പക്ക്വിയാവോ ട്വിറ്ററില്‍ കുറിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ക്വാലാലംപൂരിലെ അക്സിയാട്ട അരീനയില്‍ ഏഴ് റൗണ്ടോളം നീണ്ട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനും അര്‍ജന്റീനക്കാരനുമായ ലുക്കാസ് മാത്തീസെയെ തോല്‍പ്പിച്ചാണ് തീവ്ര ക്രൈസ്തവ വിശ്വാസിയായ പക്വിയാവോ ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടത്തിനര്‍ഹനായത്. 2009 നവംബറില്‍ മിഗ്വെല്‍ കോട്ടോയെ തോല്‍പ്പിച്ചതിനു ശേഷം പക്ക്വിയാവോ നേടുന്ന ആദ്യത്തെ നോക്ക്ഔട്ട് വിജയമാണിത്.
“ദൈവത്തിനു മഹത്വമുണ്ടായിരിക്കട്ടെ! എന്റെ ഭാര്യക്കും, കുഞ്ഞുങ്ങള്‍ക്കും, എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും നന്ദി. എല്ലാ ഫിലിപ്പീനോസിനും ലോകം മുഴുവനുമുള്ള എന്റെ എല്ലാ ആരാധകര്‍ക്കും നന്ദി! ഇത് നമ്മുടെ എല്ലാവരുടേയും വിജയമാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ”. വിജയത്തിനു ശേഷം പക്ക്വിയാവോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത് ഇപ്രകാരമായിരിന്നു. പ്രശസ്‌തികൾക്കു ഇടയില്‍ തന്റെ ക്രിസ്തീയ വിശ്വാസം വെളിപ്പെടുത്തുന്നതില്‍ പക്വിയാവോ ഒരിക്കലും മടിക്കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ ദിനം ആചരിക്കണമെന്ന ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ രംഗത്തെത്തിയിരിന്നു.
