India - 2025
സിസ്റ്റര്‍ അമല കൊലക്കേസ്; വിചാരണ ആരംഭിച്ചു
സ്വന്തം ലേഖകന്‍ 24-07-2018 - Tuesday
കോട്ടയം: പാലാ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ (69) കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. കാസര്‍ഗോഡ് സ്വദേശി സതീഷ് നായര്‍ ആണ് പ്രതി. 2015 സെപ്റ്റംബര്‍ 16 ന് അര്‍ധരാത്രിക്ക് മഠത്തില്‍ അതിക്രമിച്ചു കയറിയ പ്രതി സിസ്റ്റര്‍ അമലയെ (69) കൈത്തൂന്പ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരിന്നു.
കൊലപാതക കേസില്‍ അന്‍പതിലധികം സാക്ഷികളുണ്ട്. ഇന്നലെ രണ്ടു സാക്ഷികളെ വിസ്തരിച്ചു. ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ അതിക്രമിച്ചു കയറി മോഷണം നടത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത കേസിലും പ്രതിയായ സതീഷ് ബാബുവിനെ കഴിഞ്ഞ മാസം പാലാ കോടതി ആറു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.