India - 2025

എതിര്‍ സാക്ഷ്യങ്ങളെ അതിജീവിച്ച് വിശ്വാസികളെ നയിക്കാന്‍ സഭ പ്രതിജ്ഞാബദ്ധം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 08-08-2018 - Wednesday

കൊച്ചി: സഭയില്‍ വിശുദ്ധിക്ക് എതിര്‍ സാക്ഷ്യങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിശ്വാസിസമൂഹത്തെ നയിക്കാന്‍ സഭാ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. സീറോ മലബാര്‍ സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കെസിബിസി തിയോളജി കമ്മീഷന്‍ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എം. സൂസപാക്യം. വിശ്വാസാനുസൃതമായ ജീവിതം നയിക്കുന്ന ഉന്നതരും സാധാരണക്കാരും വിശുദ്ധിയുടെ പാതയില്‍ ചരിക്കുന്നവരാണെന്നും വിശുദ്ധി ഏവര്‍ക്കും പ്രാപ്യമായ ജീവിതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി സെക്രട്ടറി ജനറല്‍ ആര്ച്ച്ബി ഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് ഏബ്രഹാം മാര്‍ ജൂലിയോസ്, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, റവ. ഡോ. ജോളി കരിമ്പില്‍, റവ. ഡോ. ജോയി അയിനിയാടന്‍, റവ. ഡോ. ടോമി പോള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന പ്രബോധനരേഖയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപി, ലിസി ജോയി എന്നിവര്‍ സംസാരിച്ചു.

More Archives >>

Page 1 of 183