India - 2025

മെത്രാന്‍മാരുടെ വാര്‍ഷിക ധ്യാനം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 09-08-2018 - Thursday

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയിലെ വിവിധ രൂപതകളുടെ മെത്രാന്‍മാരുടെ വാര്‍ഷിക ധ്യാനം കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ചു. പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര അതിരൂപതാംഗവുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ രൂപതകളിലെ മെത്രാന്‍മാര്‍ എല്ലാവരും ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള സഭയ്ക്കും ധ്യാനത്തിന്റെ വിജയത്തിനു വേണ്ടി കാക്കനാട് മോറിയ ധ്യാനകേന്ദ്രത്തില്‍ 101 മണിക്കൂര്‍ ആരാധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മെത്രാന്‍മാരുടെ ധ്യാനം 11നു സമാപിക്കും.

More Archives >>

Page 1 of 183