India - 2025

പ്രളയ ദുരിതാശ്വാസത്തിന് 30 കോടി സമാഹരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ

സ്വന്തം ലേഖകന്‍ 25-08-2018 - Saturday

കോട്ടയം: പ്രളയദുരിതാശ്വാസ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി സമാഹരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു. സഭാ അംഗങ്ങളിലും സ്ഥാപനങ്ങളില്‍നിന്നുമാകും തുക കണ്ടെത്തുക. സഭയുടെ ആഭിമുഖ്യത്തിലും അധ്യാത്മീയ സംഘടനപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയരക്ഷാദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ അധ്യക്ഷതവഹിച്ചു. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാതോലിക്കബാവ സംതൃപ്തി രേഖപ്പെടുത്തി.

പുനര്‍നിര്‍മാണഘട്ടത്തിലും സഹകരണം ഉണ്ടാകണമെന്ന് ബാവ ആഹ്വാനം ചെയ്തു. സഭാ ആലോചനസമിതിയുടെ റിപ്പോര്‍ട്ടും ശിപാര്‍ശകളും സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. ൈക്രസിസ് മാനേജ്മന്റ് കമ്മിറ്റി കോഓഡിനേറ്റര്‍ ഫാ. എബിന്‍ എബ്രഹാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന റിപ്പോര്‍ട്ട് നല്‍കി. അര്‍ഹരെ കണ്ടെത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസിന്റ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

More Archives >>

Page 1 of 187