Events - 2025

അഭിഷേകാഗ്നിയിൽ ജ്വലിച്ച്‌ ഗ്രേറ്റ് ബ്രിട്ടൺ. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളുമായി ബഥേലിൽ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് .

ബാബു ജോസഫ് 08-11-2018 - Thursday

ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ ആർച്ച് ബിഷപ്പ് കെവിൻ മക്‌ഡൊണാൾഡ് ,ആഫ്രിക്കൻ രാജ്യമായ എത്യോപ്പിയയിൽ നിന്നുമുള്ള കാത്തലിക് ബിഷപ്പ് വർഗീസ് തോട്ടങ്കര , പ്രമുഖ സുവിശേഷ പ്രവർത്തക മരിയ ഹീത്ത് എന്നിവർക്കൊപ്പം "കത്തോലിക്കാ സഭയുടെ വളർച്ചയുടെ പാതയിൽ എന്തിനും ഏതിനും കൂടെയുള്ള അനേകം അഭിഷിക്തരെയും സമർപ്പിതരെയും ബാല്യത്തിൽ കണ്ടെത്തി സഭയ്ക്ക് മുതൽക്കൂട്ടാക്കിയ കാലഘട്ടത്തിന്റെ ശക്തമായ ദൈവികോപകരണം, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവുമായ ബ്രദർ സന്തോഷ് ടി യും ഇത്തവണത്തെ കൺവെൻഷനിൽ ഫാ.സോജി ഓലിക്കലിനൊപ്പം വചനശുശ്രൂഷ നയിക്കും.പാകിസ്ഥാനിൽ നിന്നും എത്തിയിട്ടുള്ള ഫാ.റയനും കൺവെൻഷനിൽ പങ്കെടുക്കും.


Related Articles »