India - 2025

മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണി: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 25-12-2018 - Tuesday

കൊച്ചി: ദൈവം മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണിയെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാനും പരസ്പര സ്‌നേഹത്തിലേക്കും കരുതലിലേക്കും മനസു തുറക്കാനുമാണ് ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനില്‍ വെളിപ്പെട്ട ദൈവസ്‌നേഹം ലോകത്തിനു മുഴുവന്‍ രക്ഷയുടെ സദ് വാര്‍ത്തയായി. നിയമത്തിലൂടെ നടപ്പാക്കാവുന്ന നീതിക്ക് അപ്പുറത്തേക്കു ചിന്തിക്കുന്നതിനെക്കുറിച്ചും മാനസാന്തരത്തിലൂടെയും അനുരഞ്ജനത്തിലൂടെയും ഉണ്ടാകേണ്ട വീണ്ടെടുപ്പിന്റെയും രക്ഷയുടെയും അനുഭവത്തെക്കുറിച്ചും ക്രിസ്മസ് ലോകത്തെ ഓര്‍മിപ്പിക്കുന്നു.

ദൈവം മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണി. ലോകത്തിലെങ്ങും സമാധാനമുണ്ടാകാന്‍ ഈ ദിനത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം. മനുഷ്യമനസുകളില്‍ പിറവിയെടുക്കേണ്ട ദൈവിക ചൈതന്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണു ക്രിസ്മസ്. അനുഗ്രഹപ്രദമായ ക്രിസ്മസ് ആശംസകള്‍ നേരുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സന്ദേശത്തില്‍ അറിയിച്ചു.


Related Articles »