News - 2025
ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി
സ്വന്തം ലേഖകന്‍ 26-12-2018 - Wednesday
അബുദാബി: ആഗോള ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട യുഎഇയില്‍ നിന്നും, ക്രിസ്തുമസ് ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് സമാധാനവും സന്തോഷവും നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇസ്ളാമിക രാഷ്ട്രമായ യുഎഇയുടെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം ആളുകളും ക്രൈസ്തവരാണ്. അടുത്ത വര്‍ഷം ഗള്‍ഫിലെ ക്രൈസ്തവ സമൂഹത്തിന് പുത്തന്‍ ഉണര്‍വേകാന്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി യുഎഇയിലേക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. 2019 ഫെബ്രുവരി മാസത്തില്‍ മൂന്ന് മുതൽ അഞ്ചുവരെ പാപ്പ സന്ദര്‍ശനം.