India - 2025
സീറോ മലബാര്‍ അല്‍മായ ഫോറം സമ്മേളനം 30ന്
സ്വന്തം ലേഖകന്‍ 28-12-2018 - Friday
കൊച്ചി: സീറോ മലബാര്‍ സഭ ലെയ്റ്റി കമ്മീഷനു കീഴിലുള്ള വിവിധ അല്‍മായ ഫോറം നിര്‍വാഹക സമിതികളുടെ സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 30നു രാവിലെ 10.30നു നടക്കും. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്റെ അധ്യക്ഷനായിരിക്കും. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ സമ്മേളനം ആസൂത്രണം ചെയ്യും.
അല്‍മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കും. ദളിത് ക്രൈസ്തവരുടെ സംവരണ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം തെരഞ്ഞെടുപ്പു പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തണമെന്നു സമ്മേളനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടും. ഷെവ. സിബി വാണിയപ്പുരയ്ക്കല്‍, ബാബു ജോസഫ്, വി.വി.അഗസ്റ്റിന്‍, അഡ്വ. റോയി ചാക്കോ, ഡെന്നി തോമസ്, സാബു ജോസ്, ജസ്റ്റിന്‍ മാത്യു, ഡോ. രാജു ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും.