India - 2025
വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ശ്രീകാകുളം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
സ്വന്തം ലേഖകന്‍ 03-01-2019 - Thursday
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പുവിനെ നിയമിച്ചു. നിലവിലെ ഡോ. അഡ്ഡഗട്ല ഇന്നയ്യ പ്രായാധിക്യത്തെ തുടര്‍ന്നു വിരമിച്ച ഒഴിവിലാണു താത്കാലിക നിയമനം. 1949 ജനുവരി 29നു ജനിച്ച അദ്ദേഹം 1979-ല്‍ പൌരോഹിത്യം സ്വീകരിച്ചു. 1998-ല്‍ കടപ്പ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 2005-2011 കാലയളവില്‍ സിസിബിഐയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.