India - 2025

ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ കോണ്‍ഗ്രസ് അങ്കമാലിയില്‍

സ്വന്തം ലേഖകന്‍ 02-01-2019 - Wednesday

കൊച്ചി: പ്രേഷിതപ്രവര്‍ത്തനങ്ങളെ അറിയാനും സ്‌നേഹിക്കാനും വളര്‍ത്താനുമായി ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) മിഷന്‍ കോണ്‍ഗ്രസ് 2019ന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആലോചനായോഗം നടത്തി. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ മിഷന്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ജേക്കബ് മാര്‍ ബാര്‍ണബാസ്, ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, പിഒസി ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ഷിബു സേവ്യര്‍, സീറോ മലബാര്‍ സഭ ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ കെയര്‍ ഓഫ് മൈഗ്രന്റ്‌സ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫിയാത്ത് മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫിയാത്ത് മിഷന്റെ ശുശ്രൂഷകള്‍ വഴിയായി കേരളസഭയില്‍ പ്രേഷിതചലനം സംജാതമായിട്ടുണ്ടെന്നും ഈ വര്‍ഷത്തെ ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു കെസിബിസിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മെത്രാന്മാര്‍ അറിയിച്ചു. മേയ് ഒന്നു മുതല്‍ അഞ്ചു വരെ അങ്കമാലിയിലാണു ജിജിഎം മിഷന്‍ കോണ്‍ഗ്രസ് 2019 നടക്കുക. വിവിധ മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മിഷണറിമാര്‍ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്‌സിബിഷന്‍, മിഷനില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു ക്ലാസുകള്‍, മിഷന്‍ ഗാതറിംഗുകള്‍, മിഷന്‍ സിംപോസിയങ്ങള്‍ തുടങ്ങിയ പരിപാടികളും ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കും.

ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ക്കുള്ള ഇന്ധനചെലവും ഡ്രൈവര്‍ക്കുള്ള ബത്തയും ഫിയാത്ത് മിഷന്‍ നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 വാഹനങ്ങള്‍ക്കാകും ഈ സൗകര്യമൊരുക്കുകയെന്നും സംഘാടകര്‍ അറിയിച്ചു.

Posted by Pravachaka Sabdam on 

Related Articles »