India - 2025
സഭൈക്യവാര പ്രാര്‍ത്ഥന നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 17-01-2019 - Thursday
ചങ്ങനാശേരി: എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ ചങ്ങനാശേരി എക്യുമെനിക്കല്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സഭൈക്യവാര പ്രാര്‍ത്ഥന നാളെ ആരംഭിക്കും. നാളെ വൈകുന്നേരം അഞ്ചിന് പാറേല്‍പള്ളിയില്‍ ചേരുന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിഷപ്പ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും.
19ന് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി, 20ന് സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളി, 21ന് തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളി, 22ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി, 23ന് ളായിക്കാട് സെന്റ് ജോസഫ്‌സ് പള്ളി, 24ന് അസംപ്ഷന്‍ കോളജ് ചാപ്പല്‍, 25ന് വെരൂര്‍ സെന്റ് ജോസഫ്‌സ് പള്ളി എന്നിവിടങ്ങളില്‍ സഭൈക്യവാര പ്രാര്‍ത്ഥന നടക്കും. 22ന് ഉച്ചകഴിഞ്ഞ് 3.30നും ബാക്കിയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിനുമാണ് പരിപാടി നടക്കുന്നത്.